ആര്യനാട്:ഉഴമലയ്ക്കൽ ചക്രപാണിപുരം ലക്ഷ്മിമംഗലം ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം 27 മുതൽ 4 വരെ നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴിയും സെക്രട്ടറി സി.വിദ്യാധരനും അറിയിച്ചു.27ന് രാവിലെ 11ന് സദ്യ, വൈകിട്ട് 3.25ന് കൊടിമര-പതാക ഘോഷയാത്ര,6.30ന് മത്സര ശിങ്കാരിമേളം,7.30ന് കൊടിയേറ്റ്,8ന് ഭദ്രകാളിപ്പാട്ട്,കാപ്പുകെട്ടി കുടിയിരുത്തൽ.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.9ന് കോമഡിഷോ,28ന് രാവിലെ 10ന് മെഡിക്കൽ ക്യാമ്പ്,രാത്രി 7ന് കവി സമ്മേളനം,9ന് നാടകം,29ന് രാവിലെ 10ന് ഹോമിയോ മെഡിക്കൽ ക്യാമ്പ്,വൈകിട്ട് 5.30ന് ഗുരുദേവ കീർത്തനാലാപനം,6.30ന് സാംസ്കാരിക സമ്മേളനവും ഉഴമലയ്ക്കലമ്മ പുരസ്കാര സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ,9.30ന് മെഗാ ഇവന്റ്,1ന് രാവിലെ 10ന് കാർഷിക സെമിനാർ,സൗജന്യ നേത്ര പരിശോധന ക്യാമ്പ്, വൈകിട്ട് 6.30ന് ഭക്തിഗാനസുധ,7.30ന് സർപ്രൈസ് ഇന്റിമസി,8ന് ഗാന നൃത്ത സന്ധ്യ,2ന് രാവിലെ 10ന് ആയൂർവേദ ദന്തൽ,ഓറൽ മെഡിക്കൽ ക്യാമ്പ്,രാത്രി 9ന് നാടകം,3ന് രാവിലെ 8.30ന് കുടുംബ സർവൈശ്വര്യകാര്യ സിദ്ധി പൂജ,വൈകിട്ട് 6ന് ഭജന,8.30ന് തേരുവിളക്ക്,10ന് പള്ളിവേട്ട,4ന് രാവിലെ 9.5ന് പൊങ്കാല,4.30ന് നാദസ്വര കച്ചേരി,5ന് ഉരുൾ,6ന് ആറാട്ട്,9ന് നാടൻ പാട്ട്,10ന് ആറാട്ട്,കുത്തിയോട്ട ഘോഷയാത്ര.