വിഴിഞ്ഞം: ചപ്പാത്ത് ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കടകളിലേയ്ക്ക് ഇടിച്ചുകയറുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർ പയറ്റുവിള മന്നോട്ടുകോണം സ്വദേശി വിനോദ് കുമാറിനെതിരെ വിഴിഞ്ഞം പൊലിസ് കേസെടുത്തു. 19ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം. ചപ്പാത്ത് ഭദ്രാഹൗസിൽ വിനോദൻ, കഴിവൂർ മരപ്പാലം തോപ്പിൽ ആനന്ദഭവനിൽ സുനിൽകുമാർ, മണക്കാട് ജാനകി ഭവനിൽ പെരിയസ്വാമി, ചപ്പാത്ത് സ്വദേശി ശൈലജ തുടങ്ങിയവരുടെ കടകൾക്കും വാഹനങ്ങൾക്കുമാണ് കേടുപാടുണ്ടായത്.