കടയ്ക്കാവൂർ: വിദ്യാഭ്യാസ രംഗത്ത് ഇന്ന് കേരളം ഇന്ത്യയിൽ മുൻപന്തിയിലാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നെടുങ്ങണ്ട ശ്രീനാരായണ വിലാസം സമാജം ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. അടൂർപ്രകാശ് എം.പി മുഖ്യപ്രഭാഷണവും വി. ജോയി എം.എൽ.എ അനുഗ്രഹ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസിംഹുസൈൻ, എസ്.എൻ. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഷീബ, വെട്ടൂർ എൽ.സി സെക്രട്ടറി സുധാകരൻ കെ.പി.സി.സി മെമ്പർ മുൻപഞ്ചായത്ത് പ്രസിഡന്റ് ധനപാലൻ, ബി.ജെ.പി വെട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനു, പ്രിൻസിപ്പൽ ജ്യോതി, ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവർ സംസാരിച്ചു. മാനേജർ ജോസ് രാജ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സജീഷ് നന്ദിയും പറഞ്ഞു.