devo

കിളിമാനൂർ:ഗ്രാമ പഞ്ചായത്തിലെ പദ്ധതി രൂപീകരണ വികസന സെമിനാറിൽ അഞ്ചു കോടി പന്ത്രണ്ടുലക്ഷത്തി മുപ്പത്തിമൂവായിരം രൂപയുടെ പദ്ധതികൾ രൂപീകരിച്ചു.രാജാരവിവർമ്മ സാംസ്‌കാരിക നിലയത്തിൽ സെമിനാർ ഉദ്ഘാടനവും കരട് പദ്ധതി രേഖാ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നി‌‌ർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എ.ദേവദാസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൽ.ബിന്ദു, എസ്.ലിസി,ആസൂത്രണ സമിതി ചെയർമാൻ ഡി.ബാബു നന്ദകുമാർ,വാർഡ് മെമ്പർമാരായ ഷാജുമോൾ, എം.വേണുഗോപാൽ, കെ.രവി, ജെ.സജികുമാർ, ബി.എസ്.റജി, ബീന.എം.ലൂപിത, അനിത.എസ് , ലില്ലിക്കുട്ടി.കെ.എസ് എന്നിവർ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഡി.അശ്വതി നന്ദി പറഞ്ഞു.