p

കടയ്ക്കാവൂർ: കേരളത്തിലെ അയൽകൂട്ടങ്ങളെല്ലാം മുറ്റത്തെ ബാങ്കുകളായി മാറിയെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഡി.എസ് ചെയർപേഴ്സൻ ലീലാമ്മ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ സി. പയസ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ, സി.ഡി.എസ് അംഗം സോഫിയ, എ.ഡി.എസ് സെക്രട്ടറി നീതു, സോഫി തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന അംഗങ്ങളെ ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു.