തിരുവനന്തപുരം:വെൽഫെയർ പാർട്ടിയുടെ 30 മണിക്കൂർ രാജ്ഭവൻ ഉപരോധത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.വെള്ളയമ്പലം ജംഗ്ഷൻ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണം.ഉപരോധത്തിൽ പങ്കെടുക്കാൻ പ്രവർത്തകരുമായെത്തുന്ന വാഹനങ്ങൾ കഴക്കൂട്ടം,ബൈപ്പാസ് വഴി ചാക്കയിൽ നിന്നും തിരിഞ്ഞ് പേട്ട – ജനറൽ ആശുപത്രി – ആശാൻ സ്‌ക്വയർ അണ്ടർപസേസേജ് വഴി നന്ദാവനത്ത് എത്തി ആളെ ഇറക്കിയശേഷം തിരികെ അണ്ടർപസേജ് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിൽ എത്തി കോവളം റൂട്ടിൽറോഡിന് ഇരുവശവുമായി പാർക്ക് ചെയ്യണം.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും 04712558731, 04712558732, 1099 എന്നീ നമ്പരുകളിൽ അറിയിക്കാം.

വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ

നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കടയിൽ നിന്നും തിരിഞ്ഞ് ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്.എം.സി – വഴുതക്കാട് വഴി പോകണം
നെടുമങ്ങാട് –പേരൂർക്കട – ശാസ്തമംഗലം ഭാഗങ്ങളിലേയ്ക് ക്‌പേകേണ്ട വാഹനങ്ങൾ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നും തിരിഞ്ഞ് നന്തൻകോട് –ദേവസ്വംബോർഡ് – ടി.ടി.സി വഴി പോകണം
വഴുതക്കാട് നിന്നും വെളളയമ്പലം, കവടിയാർ, ശാസ്തമംഗലം എന്നീ ഭാഗങ്ങളിലേയ്ക്ക്‌പേകേണ്ട വാഹനങ്ങൾ ശ്രീമൂലം ക്ലബ്ബിന് മുന്നിൽ നിന്നും തിരിഞ്ഞ് ഇടപ്പഴിഞ്ഞി – ശാസ്തമംഗലം വഴിപോകണം
വട്ടിയൂർക്കാവ് – മരുതംകുഴി ഭാഗങ്ങളിൽ നിന്നും തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗങ്ങളിലേയ്ക്ക് വരുന്ന വാഹനങ്ങൾ കൊച്ചാർ റോഡിൽ നിന്നും തിരിഞ്ഞ് ഇടപ്പഴിഞ്ഞി വഴിപോകണം

നോ പാർക്കിംഗ് സ്ഥലങ്ങൾ

മ്യൂസിയം – കനകനഗർറോഡ്
മ്യൂസിയം – നന്ദാവനം –ബേക്കറിറോഡ്
മ്യൂസിയം – കെൽട്രോൺ മാനവീയം – ആൽത്തറ – വെളളയമ്പലം വരെയുള്ള റോഡ്‌