കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകർക്ക് ആദരം കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വാസുദേവൻ നായർ ഉദ്‌ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ്റോയ് അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന ഗ്രന്ഥശാല പ്രവർത്തകർക്ക് ആദരം,ഛായാ ചിത്രങ്ങളുടെ അനാശ്ചാദനം എന്നിവ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്തംഗം മൈലോട്ടുമൂഴി വി.ശ്രീകണ്ഠൻ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി.മധു പട്ടകുളം,പൂവച്ചൽ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ എ.ഐസക്,ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ,എ.വിജയകുമാരൻ നായർ,എ.സന്തോഷ് കുമാർ,എസ്.പി.സുജിത്ത്,അമൃത കൃഷ്ണൻ,അനഘ അനിൽ,അജിത സുരേഷ്,എൻ.കൃഷ്ണൻ നായർ,എച്ച്.റോബിൻസൺ,ബിന്ദു ജോയ്,ബി.റെജി,പി.ജയകുമാർ,കെ.വി. അശോകൻ,മോഹനകുമാർ,ദാസ് കാട്ടാക്കട തുടങ്ങിയവർ സംസാരിച്ചു.