വിതുര: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളനാട് ബ്ലോക്ക് 28-ാം വാർഷിക സമ്മേളനം കുറ്റിച്ചൽ തച്ചൻകോട് ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്നു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. വിജു മോഹൻ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി ജി. അജയൻ സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി വി. ശശിധരൻ നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബി.കെ. അജയകുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു.

ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി രചിച്ച 'സാമൂഹിക ജീവിതം നാടൻ പാട്ടുകളിൽ ' എന്ന പുസ്തകം ജില്ലാ സെക്രട്ടറി ജി. അജയൻ പ്രകാശനം ചെയ്തു. സാംസ്കാരിക സമിതി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രൊ. ഉത്തരം കോട് ശശി, ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി, കെ. രാജൻ, പി. കൃഷ്ണൻകുട്ടി, എ. സോളമൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വരണാധികാരിയായി തിരഞ്ഞെടുപ്പ് നടന്നു. പുതിയ ഭാരവാഹികളായി വി. രാമചന്ദ്രൻ നായർ (പ്രസിഡന്റ്), എ. പത്മനാഭൻ നായർ, വി. സദാശിവൻ നായർ, ടി. രുദ്രാണി (വൈസ് പ്രസിഡന്റുമാർ) വി. ശശിധരൻ നായർ (സെക്രട്ടറി), വി. സുരേന്ദ്രൻ, ബി. പരമേശ്വരൻ നായർ, എം.ആർ.ആർ. പ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ), ബി.കെ. അജയകുമാർ (ട്രഷറർ)

എ. സോളമൻ (കൺവീനർ, സാംസ്കാരിക സമിതി), പി. വിലാസിനി അമ്മ (കൺവീനർ, വനിതാ സമിതി).