വിതുര: വെടിയുണ്ടകളും തോക്കുകളും കാണാതായതുൾപ്പടെ കേരള പൊലീസ് തലപ്പത്ത് നടക്കുന്ന പകൽക്കൊള്ളയിൽ പ്രധിഷേധിച്ചും മുൻ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ കള്ളക്കേസെടുപ്പിച്ചതിനും എതിരെ കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിമിന്റെ നേതൃത്വത്തിൽ പ്രകടനത്തിനു ശേഷം നടന്ന യോഗം ബ്ലോക്ക് ജനറൽ സെക്രട്ടറി രഘുനാഥൻ ആശാരി ഉദ്ഘാടനം ചെയ്തു. നേതാക്കളായ തച്ചൻകോട് പുരുഷോത്തമൻ, വിജയരാജ്, സെൽവരാജ്, ചെറുവക്കോണം സുകു, ചെമ്പോട്ടുംപാറ സുമേഷ്, വത്സലരാജ്, ജയലാൽ, ഉഷസ്‌ലാൽ, ശ്യാം പനയ്ക്കോട് അഭിരാജ് ജോണി വേണുഗോപാൽ, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.