തിരുവനന്തപുരം: ആസാദി മുദ്രാവാക്യം മുഴക്കേണ്ട അവസ്ഥയിലാണ് ഇന്ത്യയിലെന്ന് തലസ്ഥാനത്തെ ഷാഹീൻബാഗ് സമരപ്പന്തൽ സന്ദർശിച്ച ജാമിയ മിലിയാ യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം മേധാവി പ്രൊഫ. അർവിന്ദർ എ. അൻസാരി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി 70 വർഷമായിട്ടും ഇന്ത്യയിലെ ജനതയ്ക്ക് സ്വാതന്ത്ര്യം എന്ന വാക്ക് അന്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. കൊല്ലം ഡി.സി.സി മെമ്പർ ഐരാണിക്കൽ മജീദ്, മനുഷ്യാവകാശ പ്രവർത്തകൻ മഹർഖാൻ എന്നിവരും പങ്കെടുത്തു.