വർക്കല: ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുധർമ്മ പ്രചാരണസഭയുടെ വെട്ടൂർ യൂണിറ്റ് രൂപീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന യൂണിറ്റ് രൂപീകരണ യോഗം ശ്രീനാരായണ ധർമ്മ സംഘം മുൻ ഖജാൻജി പരാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ആർ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഷാജി ഗോപിനാഥൻ, രക്ഷാധികാരി രവീന്ദ്രൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം നിഹാസ്, ജനകീയസൂത്രണ ചെയർമാൻ കാർത്തികേയൻ, മണ്ഡലം ഭാരവാഹികളായ എസ്. ഷാജി, ഗിരിജാ ശിശുപാലൻ, കോഹിന്നൂർ, അനിൽവെൺകുളം, ശശി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി സുനിത (പ്രസിഡന്റ്), ഷിജി സുനിൽലാൽ (സെക്രട്ടറി), അജിത (ഖജാൻജി )എന്നിവരെയും തിരഞ്ഞെടുത്തു.