തിരുവനന്തപുരം: കസ്‌തൂർബ ഗാന്ധിയുടെ 76-ാം ചരമദിനത്തോടനുബന്ധിച്ച് ഗാന്ധി സ്‌മാരകനിധി ഏർപ്പെടുത്തിയ പ്രഥമ കസ്‌തൂർബ പുരസ്കാരം അദ്ധ്യാപികയും ബോധപൗർണമി കോ ഒാർഡിനേറ്ററുമായ എസ്. ശ്രീലതയ്ക്ക് ലഭിച്ചു. തൈയ്ക്കാട് ഗാന്ധിഭവനിൽ നടന്ന അനുസ്‌മരണ യോഗത്തിൽ ഗാന്ധി സ്‌മാരകനിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണനിൽ നിന്ന് ശ്രീലത അവാർഡ് ഏറ്റുവാങ്ങി. കസ്‌തൂർബ വനിതാവേദി ചെയർപേഴ്സൺ ഡോ.ഡി. മായ മുഖ്യപ്രഭാഷണം നടത്തി.