തിരുവനന്തപുരം:മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തിലെ 130ാം പ്രതിഷ്ഠാ വാ‌ർഷികവും കൊടിയേറ്റ് ഉത്സവവും 27ന് രാവിലെ 10നും 11നും മദ്ധ്യേനടക്കും.10.45ന് കാര്യസിദ്ധി പൂജ, 4.15ന് പുഷാപാഭിഷേക ഘോഷയാത്ര,6.30ന് ദീപാരാധനയും ദീപക്കാഴ്ചയും ചുറ്റുവിളക്കുംരാത്രി 7.30ന് നൃത്തസന്ധ്യ,8.30ന് വിളക്കിനെഴുന്നള്ളിപ്പ്,28ന് വെെകിട്ട് 4ന് സർവൈശ്വര്യ പൂജ,7ന് വിവിധ സംഘങ്ങളുടെ തിരുവാതിരക്കളി മത്സരം, 29ന് വെെകിട്ട് 7ന് പുഷ്പാഭിഷേകം,7.30ന് സംഗീത സംഗമം,8.30ന് വിളക്കിനെഴുന്നള്ളിപ്പ്,മാർച്ച് ഒന്നിന് രാവിലെ 11ന് ഷഷ്ഠിവ്രത പൂജ,വെെകിട്ട് 4ന് തിരുവാഭരണ ഘോഷ യാത്രയും മണികുട സമർപ്പണവും,6ന് സംഗീതാർച്ചന,നൃത്തനൃത്ത്യങ്ങൾ.8.30ന് വിളക്കിനെഴുന്നള്ളിപ്പ്,2ന് രാവിലെ 9.45ന് മഹാനിവേദ്യത്തിന് പണ്ഡാര അടുപ്പിൽ അഗ്നിപകരും,11.40ന് പൊങ്കാല നിവേദിക്കും,5ന് സമൂഹ അഹസ്,7ന് പുഷ്പാഭിഷേകം,7.30ന് സാംസ്കാരിക സമ്മേളനം,8.30ന് വിളക്കിനെഴുന്നള്ളിപ്പ്,3ന് രാവിലെ 5.30ന് അഷ്ട്ദ്രവ്യ അഭിഷേകം,വെെകിട്ട് 6.45ന് പള്ളവേട്ടയ്ക്ക് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.10ന് മേജ‌ർ സെറ്റ് കഥകളി(കുചേല വൃത്തം,കിരാതം),തുടർന്ന് പള്ളിവേട്ട ക്ഷേത്രത്തിലെത്തിയ ശേഷം ശയ്യാപൂജ, 7ന് വെെകിട്ട് 3.30ന് ദീപാരാധനയും ദീപകാഴ്ചയും,4.30ന് ആറാട്ടിന് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.11.40നും 11.55നും മദ്ധ്യേ കൊടിയിറക്കും മംഗള പൂജയും.