ചേരപ്പള്ളി : മീനാങ്കൽ പന്നിക്കുഴി കരുംകാളി ദേവിക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും കുംഭ കാർത്തിക ഉത്സവവും ഇന്നുമുതൽ മാർച്ച് 1 വരെ ആഘോഷിക്കും.25ന് വൈകിട്ട് 5 മുതൽ ക്ഷേത്ര തന്ത്രി കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പുനപ്രതിഷ്ഠാപൂജകൾ. 26ന് രാവിലെ 9ന് ബിംബശുദ്ധി. 27ന് രാവിലെ പുനപ്രതിഷ്ഠ, കുംഭാഭിഷേകം, 12ന് സമൂഹസദ്യ, 6.30ന് കൊടിയേറ്റ്. 28ന് രാവിലെ ആയില്യമൂട്ട്, ഉച്ചയ്ക്ക് സമൂഹസദ്യ,. 29ന് സമൂഹസദ്യ. മാർച്ച് 1ന് രാവിലെ പ്രഭാതഭക്ഷണം, 9.30ന് സമൂഹ പൊങ്കാല, ഉച്ചയ്ക്ക് സമൂഹസദ്യ, 5.30ന് കാവടി ഘോഷയാത്ര, അഗ്‌നിക്കാവടി, പുഷ്പാഭിഷേകം, സായാഹ്‌നഭക്ഷണം, ഉരുൾ, 12.30ന് ഗുരുസി.