ചീരാണിക്കര : മാറാൻകുഴി ആയിരവില്ലി തമ്പുരാൻ
ദേവിക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന് കൊടിയേറി. 28ന് സമാപിക്കും. ക്ഷേത്രതന്ത്രി അജികുമാര ഭട്ടതിരിയും മേൽശാന്തി ശ്രീകാന്ത് ശർമ്മയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഇന്ന് അന്നദാനസദ്യ, 6.30ന് ഭദ്രകാളിപ്പാട്ട്, മുടിയാട്ടക്കാവ്. 26ന് 11ന് നാഗരൂട്ട്, രാത്രി വലിയപടുക്ക. 27ന് രാത്രി കോമഡി ഷോ. 28ന് രാവിലെ 9ന് സമൂഹപൊങ്കാല, കുത്തിയോട്ടം, താലപ്പൊലി. ഉത്സവദിവസങ്ങളിൽ രാവിലെ മഹാഗണപതിഹോമം, 1ന് സമൂഹസദ്യ എന്നിവയോടെ ആഘോഷിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. സുരേഷും സെക്രട്ടറി വി. അനിൽകുമാറും അറിയിച്ചു.