തിരുവനന്തപുരം :ഐക്യ കർഷക സംഘം കഴക്കൂട്ടം മണ്ഡലം സമ്മേളനം എസ്. സത്യരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി പേട്ട സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.എസ്. സുധീർ,ആർ.എസ്.പി കഴക്കൂട്ടം മണ്ഡലം സെക്രട്ടറി കരിക്കകം സുരേഷ്,സെക്രട്ടറി എ. സുനിൽകുമാർ,കുമാരപുരം അനിൽ,വി.സുരേഷ് കുമാർ,എ.ഭുവനേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.കർഷക സംഘം മണ്ഡലം പ്രസിഡന്റായി കെ.മുരളീധരൻ,വൈസ് പ്രസിഡന്റ് ബി.ചന്ദ്രകുമാർ,സെക്രട്ടറിയായി എസ്. സത്യരാജിനെയും ജോയിന്റ് സെക്രട്ടറിയായി കേശവദാസപുരം ജയൻ എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.