1. സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് നിയമിക്കപ്പെട്ട ആദ്യത്തെ അഭിഭാഷക?
ജസ്റ്റിസ് ഇന്ദു മൽഹോത്ര
2. ' എ പാഷൻ ഫോർ ഡാൻസ് " എന്ന ആത്മകഥ ഏത് പ്രശസ്ത നർത്തകിയുടേതാണ്?
യാമിനി കൃഷ്ണമൂർത്തി
3. ജാതക കഥകൾ ആരുമായി ബന്ധപ്പെട്ടവയാണ്?
ശ്രീബുദ്ധൻ
4. 'മഹാരാഷ്ട്രയുടെ സോക്രട്ടീസ് " എന്നറിയപ്പെടുന്നത്?
ഗോപാലകൃഷ്ണ ഗോഖലെ
5. കടൽക്കുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം?
ഛത്തീസ്‌ഗഢ്
6. ഇന്ത്യൻ സംസ്കാരത്തെ വിമർശിക്കുന്ന 'മദർ ഇന്ത്യ" എന്ന ഗ്രന്ഥം രചിച്ചത്?
കാതറിൻ മേയോ
7. ഇന്ത്യയിൽ എവിടെയാണ് 'അമർ ജ്യോതി" തെളിയിച്ചിട്ടുള്ളത്?
ജാലിയൻവാലാബാഗ്
8. തത്ത്വബോധിനിസഭ സ്ഥാപിച്ചത്?
ദേവേന്ദ്രനാഥടാഗോർ
9. ഉപ്പുസത്യാഗ്രഹത്തെ 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്" എന്ന് വിശേഷിപ്പിച്ച വൈസ്രോയി?
ഇർവിൻ പ്രഭു
10. ജവഹർലാൽ നെഹ്‌റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത്?
രവീന്ദ്രനാഥ ടാഗോർ
11. 'ഗരീബി ഹഠാവോ" ഏത് പ്രധാനമന്ത്രി ഉയർത്തിയ മുദ്രാവാക്യമാണ്?
ഇന്ദിരാഗാന്ധി
12. രാഷ്ട്രഗുരു എന്നറിയപ്പെടുന്നത്?
സുരേന്ദ്രനാഥ ബാനർജി
13. വിധിയുമായി ഒരു കൂടിക്കാഴ്ച എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത പ്രസംഗം നടത്തിയത്?
ജവഹർലാൽ നെഹ്റു
14. സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചത്?
ഇ.വി. രാമസ്വാമി നായ്ക്കർ
15. രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. എസ്. രാധാകൃഷ്ണൻ
16. ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര്?
രത്നാകര
17. ബഹിഷ്കൃത ഭാരത് പത്രത്തിന്റെ സ്ഥാപകൻ?
ഡോ. ബി.ആർ. അംബേദ്‌കർ
18. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ചക്രവർത്തി?
ജോർജ് അഞ്ചാമൻ
19. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?
ശ്യാം ശരൺ നേഗി
20. പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ പട്ടിക?
പതിനൊന്നാം പട്ടിക.