ചിറയിൻകീഴ്:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്,ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ കീഴിലുള്ള നെറ്റ് പ്രൊഫാൻ,ചിറയിൻകീഴ് മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ ക്യാമ്പ് 27ന് ഉച്ചയ്ക്ക് 1.30ന് നടക്കും.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ക്യാമ്പിൽ സ്ത്രീകളുടെ ആരോഗ്യവും ആഹാരവും എന്ന വിഷയത്തിൽ ഐ.എം.എ പ്രസിഡന്റും ഗൈനക്കോളജിസ്റ്റുമായ ഡോ.അനുപമാ രാമചന്ദ്രൻ,ഐ.എം.എ വുമൺ സെക്രട്ടറിയും മെഡിക്കൽ ഓഫീസറുമായ ഡോ.സ്വപ്ന എസ്.കുമാർ എന്നിവർ ക്ലാസ് നയിക്കും.