കല്ലമ്പലം: മണമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വഭേദഗതി ബില്ലിനെതിരെ റാലിയും സമ്മേളനവും നടന്നു. കുളമുട്ടത്ത് നടന്ന പൊതുസമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവ് ജി. സത്യശീലൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം കുളമുട്ടം സലിം അദ്ധ്യക്ഷനായി. കുളമുട്ടത്ത് നിന്നാരംഭിച്ച പൗരത്വബിൽ വിരുദ്ധറാലിയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. പി.ജെ. നഹാസ്, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, മാവിള വിജയൻ, വി. രാധാകൃഷ്ണൻ, ആർ. ജയ, പ്രശോഭനാ വിക്രമൻ, താണുവൻ ആചാരി, ഒലീദ് കുളമുട്ടം, മണനാക്ക് ഷിഹാബുദ്ദീൻ, സജീവ്, അനിൽകുമാർ, ജയൻ, ഷഹാൻ, ഹാഷിം കരവാരം, സലിം മന്നാനി, റസൂൽഷാൻ, വലിയവിള സമീർ, മണികണ്ഠൻ നായർ, കവലയൂർ അനിൽ, അസീസ് വലിയവിള തുടങ്ങിയവർ നേതൃത്വം നൽകി. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് പൗരത്വ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.