chennithala
ramesh chennithala

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കുറ്റസമ്മതമായേ കണക്കാക്കാനാവൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പിനെതിരായ സി.എ.ജി റിപ്പോർട്ടിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് കള്ളം കൈയോടെ പിടിച്ച ജാള്യത്തിലാണെന്നം.യു.ഡി.എഫ് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ

അദ്ദേഹം പറഞ്ഞു.

പൊലീസിലെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് പകൽപോലെ വ്യക്തം. മുഖ്യമന്ത്രിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന നിലയിലാണ് കാര്യങ്ങൾ.കേരളം കണ്ട ഏറ്രവും വലിയ അഴിമതിയാണ് സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സ്വകാര്യ കമ്പനിയായ ഗാലക്സോണിന് സ്ഥലം കൊടുത്തു.അഴിമതിക്കാരെ മുഴുവൻ സർക്കാർ സംരക്ഷിക്കുന്നു. ഈ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകനായ വ്യവസായ സെക്രട്ടറിയെ മാറ്റിയത് അഴിമതിക്ക് കൂട്ടു നിൽക്കാത്തത് കൊണ്ടാണോ? അദ്ദേഹം മാറി പുതിയ ആൾ വരുന്നതിനിടയിൽ 66 പുതിയ ക്വാറികളാണ് അനുവദിച്ചത്.

യു.ഡി.എഫ് ഏപ്രിൽ2ന്

സെക്രട്ടേറിയറ്റ് വളയും

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പോരാട്ടത്തിന്റെ ഭാഗമായി ഏപ്രിൽ രണ്ടിന് യു.ഡി.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയും. ഇതിന്റെ പ്രചരണാർത്ഥം 140 കേന്ദ്രങ്ങളിൽ മാർച്ച് 16ന് സായാഹ്ന ധർണ്ണ നടത്തും പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് മാർച്ച് 19ന് ജില്ലാ ട്രഷറികളിൽ ധർണ്ണ നടത്തും

. സെൻസസിനേയും എൻ.പി.ആറിനേയും കൂട്ടിയോജിപ്പിച്ചാണ് കേന്ദ്ര ഗവൺമെന്റ് ബോധപൂർവം മുന്നോട്ടു പോകുന്നത്. അത് അതേപടി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. ആദ്യം ഇറക്കിയ ഉത്തരവ് പിൻവലിച്ചിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് പറഞ്ഞതിനാണ് ജസ്റ്റസ് കമാൽ പാഷയെ മുഖ്യമന്ത്രി വിമർശിച്ചത്. കമാൽ പാഷ വർഗീയ കക്ഷികളുടെ മെഗാഫോണല്ല, നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സത്യസന്ധമായി പറയുന്ന വ്യക്തിയാണ്.

കുട്ടനാട് സീറ്ര് കേരള

കോൺഗ്രസിന്റേത്

കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും, നിലവിലെ പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് യോഗത്തിൽ നടന്നത് വളരെ ഫലപ്രദമായ ചർച്ചയാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ വർഗീയവത്കരിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളിൽ യു.ഡി.എഫ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രണ്ടു ദിവസമായി ഡൽഹിയിൽ സമാധാനപരമായി സമരങ്ങൾ നടത്തുന്നവരെ ആക്രമിക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന നീക്കം അപകടകരവും ആത്മഹത്യാപരവുമാണെന്ന് യോഗം ആരോപിച്ചു. .