നെയ്യാറ്റിൻകര: സോഷ്യലിസ്റ്റ് ജനതാ പാർട്ടിയുടെ ചാരിറ്റബിൾ വിഭാഗമായ എസ്.ജെ.പി ചാരിറ്റബിൾ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി ഉദ്ഘാടനം മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 2:30ന് മലയിൻകീഴ് നടക്കും.സംസ്ഥാന പ്രസിഡന്റ് ആറ്റിങ്ങൽ പ്രേംരാജ് ഉദ്ഘാടനം ചെയ്യും.മേലാരിയോട് ഉണ്ണി അദ്ധ്യക്ഷത വഹിക്കും.രാമചന്ദ്രൻ കൊല്ലംപറമ്പിൽ,മാറനല്ലൂർ ഗോപകുമാർ,ജസ്റ്റിൻ,ജയകുമാർ ആറ്റിങ്ങൽ അനൂപ് ജയപ്രകാശ്,പുല്ലുവിള ശരത്ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.