നെയ്യാറ്റിൻകര :സ്കിൽഡ് വർക്കേഴ്സ് യൂണിയൻ ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും പാസ് ബുക്കും വിതരണം ചെയ്തു.കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആർ.ബി.അരുൺ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.രാജേന്ദ്രകുമാർ തിരിച്ചറിയൽ കാർഡും പാസ് ബുക്കും വിതരണം ചെയ്തു.എം.ജി.ജോയി,പരശുവയ്ക്കൽ ജയദാസ്,വിജയദാസ് യൂണിയൻ ജില്ലാ സെക്രട്ടറി ചന്ദ്രലേഖ,പരണിയം ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു