നെയ്യാറ്റിൻകര:സിദ്ധ മെഡിക്കൽ പ്രാക്ടീസ്ണേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചികിത്സ മികവിന് അസോസിയേഷൻ ഏർപ്പെടുത്തിയ സിദ്ധവൈദ്യ കർമ്മ ശ്രേഷ്ഠ പുരസ്കാരം വൈ.നെൽസൺ വൈദ്യൻ,സി.കുമാര ദാസ് വൈദ്യൻ,രഘുനാഥൻ വൈദ്യൻ,എം.ജെയിംസ് വൈദ്യൻ,വർഗീസ് വൈദ്യൻ,ഗോവിന്ദൻ കുട്ടി വൈദ്യർ,രാജേന്ദ്രൻ വൈദ്യർ,അരുൺ കുമാർ എന്നിവർക്ക് സി.കെ.നാണു എം.എൽ.എ വിതരണം ചെയ്തു.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ കേംബ്രിഡ്ജ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എൻ.ബെൻസർ,ശിവശങ്കരൻ നായർ ചന്ദ്രകുമാർ, എസ്.കെ.പ്രീജ,കൊടങ്ങാവിള വിജയകുമാർ,ജിമ്മിരാജ് നാടാർ തുടങ്ങിയവർ സംസാരിച്ചു.