വെഞ്ഞാറമൂട്: നാട്ടുനന്മ കൂട്ടായ്മയിലൂടെ " എന്ന ലക്ഷ്യത്തോടെ വലിയകാട്ടയ്ക്കാൽ കേന്ദ്രമാക്കി "അരയാൽ " സാംസ്‌കാരിക വേദി എന്ന കലാ സാംസ്‌കാരിക വേദി രൂപീകരിച്ചു. വനിതകളും, കുട്ടികളും ഉൾപ്പെടെ 60ലധികം ആൾക്കാർ പങ്കെടുത്ത രൂപീകരണ യോഗം മുതിർന്ന കർഷകനും പൊതുപ്രവർത്തകനും മാതൃക അദ്ധ്യാപകനുമായ സുരാജൻ ഉദ്‌ഘാടനം ചെയ്തു. അജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ സാംസ്‌കാരിക വേദിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ഉണ്ണികൃഷ്ണൻ പാറയ്ക്കൽ വിശദീകരിച്ചു. സജീർ ഹുസൈൻ നന്ദി അറിയിച്ചു. തുടർന്ന് യുവജന വേദി, ബാലവേദി, വനിതാ വേദി എന്നിവയ്ക്ക് രൂപം നൽകി, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി, കുട്ടികൾക്കായുള്ള സൗജന്യ പഠന സഹായ വേദി, തൊഴിൽ പരിശീലനം, കാർഷിക കർമ സേന എന്നിവയ്ക്കു രൂപം നൽകുന്നതിനാണ് ആദ്യഘട്ടത്തിൽ മുൻഗണന, രവീന്ദ്രൻ നായർ സ്വാഗതം പറഞ്ഞ യോഗത്തിൽ അനൂപ്‌, വിപിൻ‌ദാസ്, യേശുദാസ്, വി. രാധാകൃഷ്ണൻ, സുൾഫിക്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഉണ്ണികൃഷ്ണൻ പാറയ്ക്കൽ (പ്രസിഡന്റ്‌),​ ജയൻ അവണി (വൈസ് പ്രസിഡന്റ്‌ ),​ സജീർ ഹുസൈൻ (സെക്രട്ടറി),​ അജയകുമാർ (ജോയിന്റ് സെക്രട്ടറി),​ അനൂപ്‌ ബി(ട്രഷറർ),​ എന്നിവരെ തിരഞ്ഞെടുത്തു.