വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചുകയറി. കഴിഞ്ഞ ദിവസം പുലർച്ചെ സംസ്ഥാന പാതയിൽ വയ്യേറ്റ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. കോട്ടയത്ത് നിന്നു ആര്യനാട്ടേക്ക് വരികയായിരുന്ന ടാപ്പിംഗ് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ടൊയോട്ട ക്വാളിസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന മിനിലോറിയിലും സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ചശേഷം സമീപത്തെ റോസ് അലുമിനിയം ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്‌കൂട്ടർ പൂർണമായും തകർന്നു. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.