കിളിമാനൂർ: വാലഞ്ചേരി ഐരുമൂല ക്ഷേത്ര ട്രസ്റ്റ് വാർഷിക പൊതുയോഗം ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജി. ബാലന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി കെ. അനിൽകുമാർ വാർഷിക റിപ്പോർട്ടും ഖജാൻജി ജി. രാജേന്ദ്രപ്രസാദ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ. മോഹനൻ നായർ (രക്ഷാധികാരി), എൻ. ഹരികൃഷ്ണൻ (പ്രസിഡന്റ്), കെ. അനിൽകുമാർ (സെക്രട്ടറി), എസ്. വിപിൻ (ട്രഷറർ), അജിത് കുമാർ (ജോ. ട്രഷറർ), രാജേന്ദ്രൻപിള്ള (വൈസ് പ്രസിഡന്റ്), വി. അനിൽകുമാർ (വൈസ് പ്രസിഡന്റ്), ബി.പി. ശെൽവ കുമാർ (ജോ.സെക്രട്ടറി), ആർ. അനിൽകുമാർ (ജോ. സെക്രട്ടറി), രാജേന്ദ്രൻ പിള്ള, വത്സകുമാരൻ നായർ, വിജയൻ, ഉണ്ണിക്കൃഷ്ണൻ, ചന്ദ്രശേഖരപിള്ള, ശ്രീധരപിള്ള, അരുൺ, ജനാർദ്ദന പിള്ള എന്നിവരെ തിരഞ്ഞെടുത്തു.