ulghadanam-cheyyunnu

കല്ലമ്പലം: മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലും തോട്ടയ്ക്കാട് എം.ജി.യു.പി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതായി മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്കൂളിന്റെ വാർഷികാഘോഷവും, ആഡിറ്റോറിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ഘോഷയാത്രയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി, അഡ്വ.ബി.സത്യൻ എം.എൽ.എ, ലോഡ്സ് ഹോസ്പിറ്റൽ ഓർത്തോപിഡിക് സർജൻ ഡോ.എൻ പ്രശാന്തൻ, കരവാരം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മോഹനൻ നായർ, റിട്ട. ഡെപ്യൂട്ടി കൃഷി ഡയറക്ടർ അബ്ദുൾ ഹമീദ്, അഡ്വ.എസ്.ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ആർ രാജീവ്, കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സ്മാർട്ട്ക്ലാസ്റൂം ഉദ്ഘാടനം, സ്കൗട്ട് യൂണിറ്റിന്റെ പ്രവർത്തനമികവ്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ സ്കൂൾ നേടിയെടുത്ത അന്താരാഷ്ട്ര മികവ് എന്നിവ ചർച്ച ചെയ്യപ്പെട്ടു.