നെയ്യാറ്റിൻകര:മന്നത്ത് പത്മനാഭന്റെ 50 -ാം ചരമവാർഷികം നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആചരിച്ചു.രാവിലെ യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ചു.തുടർന്ന് രാമായണ പാരായണം,ഉപവാസം,പുഷ്പാർച്ചന എന്നിവ നടന്നു.പി.ഗോപിനാഥൻ നായർ,എം.എൽ.എമാരായ കെ.ആൻസലൻ,ഐ.ബി.സതീഷ്,എം.വിൻസെന്റ്, മുൻ സ്‌പീക്കർ എൻ.ശക്തൻ,തഹസിൽദാർ മോഹനകുമാർ,ആർ.സെൽവരാജ്,നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ,വൈസ്ചെയർമാൻ കെ.കെ.ഷിബു,അഡ്വ.ജി.സുബോധൻ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ആവണി ശ്രീകണ്‌ഠൻ,തിരുപുറം ഗോപൻ,എസ്.കെ.ജയകുമാർ,രഞ്ജിത് ചന്ദ്രൻ,എൻ.പി.ഹരി,നിംസ് എം.ഡി ഫൈസൽ ഖാൻ തുടങ്ങിയവർ പുഷ്‌പാർച്ചന നടത്തി.യൂണിയൻ സെക്രട്ടറി കെ.രാമചന്ദ്രൻ നായർ,എൻ.എസ്.എസ് ഇൻസ്‌പെക്‌ടർ എസ്.മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.