മുടപുരം :ചിറയിൻകീഴ് -ശാർക്കര -- മഞ്ചാടിമൂട് ബൈപാസ് റോഡിന് പ്രേംനസീർ റോഡെന്ന് നാമകരണം ചെയ്യുമെന്ന് മന്ത്രി ജി.സുധാകരൻ. പ്രേംനസീർ ദിനമായ ഏപ്രിൽ 7 ന് ഇതിന്റെ പ്രഖ്യാപനം ഉണ്ടാകും. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
സി.ആർ.എഫ്.പദ്ധതി പ്രകാരം 13 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച തോന്നയ്ക്കൽ - ചിറയിൻകീഴ് റോഡിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ഇന്ദിര, എസ്. ഡീന, അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.എസ്. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ. അനിൽ, ബി. ശോഭ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.സുര, ആർ. രഘുനാഥൻനായർ, കെ.തുളസി, സി.പി.എം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി, കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് കെ.രാഘുനാഥൻ, സി.പി.ഐ നേതാവ് അജയൻ, ചീഫ് എൻജിനിയർ സജീവ്, അസിസ്റ്റന്റ് എൻജിനിയർ വിശ്വലാൽ, എസ്.വി.അനിലാൽ, ആർ. വിജയൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.