chemmaruthy

വർക്കല:മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി തുടർച്ചയായി രണ്ടാം തവണയും നേടിയ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിമിനെയും ഭരണസമിതി അംഗങ്ങളെയും പനയറ എസ്.എൻ.വി എച്ച്.എസ്.എസ് മാനേജ്മെന്റും പി.ടി.എയും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു.മുൻ എം.എൽ.എ വർക്കലകഹാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും ഭരണസമിതി അംഗങ്ങളെയും ഉപഹാരം നൽകി ആദരിച്ചു.സ്കൂൾ മാനേജർ സുഭാഷ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എസ്.സിന്ധു,പി.ടി.എ പ്രസിഡന്റ് സജേഷ് കുമാർ,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ വി.ജയസിംഹൻ, ഗ്രാമപഞ്ചായത്തംഗം എസ്.റാംമോഹൻ,പ്രസിഡന്റ് എ.എച്ച്.സലിം,ഹെഡ്മിസ്ട്രസ് അജിതകുമാരി എന്നിവർ സംസാരിച്ചു.