വർക്കല:പുത്തൻചന്ത വെട്ടൂർചരുവിള മുത്താരമ്മൻകോവിലിൽ അമ്മൻകൊട മഹാത്സവം ആരംഭിച്ചു.മാർച്ച് 2ന് പുലർച്ചെ ഇളനീർ അഭിഷേകം,വൈകിട്ട് 4.30ന് സർവൈശ്വര്യപൂജ,5.30ന് വിശേഷാൽപൂജ,ഐശ്വര്യദീപാരാധന. 3ന് രാവിലെ 8ന് കലശാഭിഷേകം,11.30ന് വില്ല്പാട്ട്,1ന് നെയ്യാണ്ടിമേളം,2ന് ഉച്ചക്കൊട,4ന് പുറത്തെഴുന്നളളത്ത്,രാത്രി 9.30ന് വില്ല്പാട്ട്,വലിയപടുക്ക.4ന് രാവിലെ 7.30ന് നെയ്യാണ്ടിമേളം,8ന് സമൂഹപൊങ്കാല,മഞ്ഞൾനീരാട്ട്,ഗുരുസി.ക്ഷേത്രപൂജകൾക്കു പുറമെ ദിവസവും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് ചെണ്ടമേളവും ഉണ്ടാകും.