ഷാജി
കല്ലയം : മുക്കോലയ്ക്കൽ മീനംകാണിവിള ഷാജി നിവാസിൽ ഷാജി (അമ്പിളി - 52) നിര്യാതനായി. ഭാര്യ സുമാഷാജി. മക്കൾ : ഷജിൻ ഷാജി, ഷാജിതാ ഷാജി. സഞ്ചയനം മാർച്ച് 1 ന് രാവിലെ 8 ന്.
എം. സേതുക്കുട്ടി അമ്മ
പേട്ട : ചായക്കുടി ലെയിൻ സി.ആർ.എ 410ൽ പരേതനായ എ. രാമകൃഷ്ണപിള്ളയുടെ ഭാര്യ എം. സേതുക്കുട്ടി അമ്മ (90, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, കണ്ണാശുപത്രി, തിരുവനന്തപുരം) നിര്യാതയായി. മക്കൾ : ആർ.എസ്. അനിതാ രാമചന്ദ്രൻ, പരേതയായ ആർ.എസ്. അനിതാകുമാരി, പരേതനായ ആർ.എസ്. അനിൽകുമാർ, ആർ.എസ്. അജന്താ രാധാകൃഷ്ണൻ. മരുമക്കൾ : ബി. രാമചന്ദ്രൻ നായർ (റിട്ട. എ.ഇ. ടിടിപി), ആർ. ദേവകുമാർ (റിട്ട. ബി.എസ്.എൻ.എൽ, തിരുവനന്തപുരം എസ്.എസ്.എ), എസ്. സന്ധ്യ, ബി. രാധാകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ, തിരുവനന്തപുരം എസ്.എസ്.എ). സഞ്ചയനം മാർച്ച് 1 ന് രാവിലെ 9 ന്.
ശാന്ത .ജെ
പേരൂർക്കട : ഊളമ്പാറ ഡി.പി.എൻ 142, എ.ആർ ലെയിൻ, വിജു ഭവനിൽ ശാന്ത. ജെ (70) നിര്യാതയായി. മക്കൾ : സുധ, ഗീത, വിജുകുമാർ, ലത. മരുമക്കൾ : ജയൻ, അനിൽകുമാർ, ബിബിത, ജയകുമാർ. സഞ്ചയനം 1 ന് രാവിലെ 8.30 ന്.