ആറ്റിങ്ങൽ: കടുവയിൽ കാഞ്ഞിരംകോണം ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 29ന് ആരംഭിക്കും. 29ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹ ഗണപതി ഹോമം,​ 8ന് കൊടിമര ഘോഷയാത്ര,​ 10.40ന് കൊടിയേറ്റ്,​ തുടർന്ന് ലഘുഭക്ഷണം,​ രാത്രി 7.40ന് തോറ്റംപാട്ട് ആരംഭം. മാർച്ച് 1ന് രാവിലെ 9ന് യക്ഷിയമ്മ പൂജ,​ വൈകിട്ട് 5ന് ഐശ്വര്യപൂജ,​ രാത്രി 9.30ന് നൃത്ത നൃത്യങ്ങൾ. 2ന് രാത്രി 7.30ന് മാലപ്പുറംപാട്ട്. തുടർന്ന് ലഘു ഭക്ഷണം. 3ന് പകൽ 11.30 മുതൽ അന്നദാനം,​ രാത്രി 9.30ന് ഗാനമേള. 4ന് രാത്രി 8.30ന് ഭഗവതി സേവ. 5ന് പതിവ് ഉത്സവ ചടങ്ങുകൾ. 6ന് രാവിലെ 9.30ന് സമൂഹ പൊങ്കാല,​ തുടർന്ന് കാപ്പിസദ്യ,​ വൈകിട്ട് 3.30ന് പറയെടുപ്പ് ഘോഷയാത്ര.