ആറ്റിങ്ങൽ: ഗവ. സിദ്ധ ആശുപത്രിയുടെ ഉപകേന്ദ്ര ഉദ്ഘാടനവും ലൈഫ് ഭവന പദ്ധതിയുടെ നാലാംഘട്ട താക്കോൽ ദാനവും ഇന്ന്​ വൈകിട്ട് 5ന് കുഴിമുക്ക് ജംഗ്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. അഡ്വ.ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. അടൂർപ്രകാശ് എം.പി മുഖ്യ അതിഥിയായിരിക്കും. നഗരസഭാ ചെയർമാൻ എം. പ്രദീപ് സ്വാഗതം പറയും. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ,​ ആർ. രാജു,​ എസ്. ജമീല,​ അവനവഞ്ചേരി രാജു,​ റുഖൈനത്ത്,​ സി. പ്രദീപ്,​ ആർ. രാമു,​ എം. അനിൽകുമാർ,​ അഡ്വ.സി.ജെ. രാജേഷ് കുമാർ. പി.എസ്. വീണ,​ എൻ. പത്മനാഭൻ,​ റോബർട്ട് രാജ്,​ എസ്. വിശ്വനാഥൻ,​ എം. മുരളീധരൻ,​ രാജശേഖരൻ നായർ,​ ആർ. സുധീർരാജ്,​ കെ.എസ്. ബാബു,​ സ്‌മിത എന്നിവർ സംസാരിക്കും.