നെയ്യാറ്റിൻകര: ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്തു പത്മനാഭന്റെ ചരമ ദിനത്തിന്റെ ഭാഗമായി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് മുൻവശത്തുള്ള മന്നത്തിന്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പാർച്ചനയും നടത്തി. കരയോഗം പ്രസിഡന്റ് അഡ്വ. കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.എസ്. ജയചന്ദ്രൻ നായർ, വി. മോഹനകുമാർ, സുകുമാരൻ നായർ, ജി. പരമേശ്വരൻ നായർ, ഡി. അനിൽകുമാർ, എസ്.കെ. ജയൻ, ജി. ഗോപീകൃഷ്‌ണൻ നായർ, സാബു എന്നിവർ സംസാരിച്ചു.