തിരുവനന്തപുരം: ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ മുൻ ഡിസ്ട്രിക്ട് ഗവർണർമാരെ ആദരിച്ചു. പ്രശാന്ത് ഹോട്ടലിൽ നടന്ന സമ്മേളനം മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ അഡ്വ. വാമനകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ മുഖ്യപ്രഭാഷണം നടത്തി. കുര്യൻ ജോൺ, സാബു കാരിക്കാശേരി, വേണുകുമാർ, ഗോപകുമാർ മേനോൻ, ഡോ. മോഹൻദാസ്, ട്രഷറർ ചന്ദ്രശേഖരപിള്ള, ഡിസ്ട്രിക്ട് ചെയർമാൻ എ.കെ. ഷാനവാസ്, ഡോ. കണ്ണൻ, ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ജോൺ ജി. കൊട്ടറ, അലക്‌സ് കുര്യാക്കോസ്, അഡ്വ.ഡി.എസ്. ശ്രീകുമാരൻ, ജി. ഹരിഹരൻ, ഡോ. ഇന്ദിരാ രവീന്ദ്രനാഥ്, ഡോ. താസിം സെയ്ദ് മുഹമ്മദ്, ലയൺ സി.വി. ശ്യാം സുന്ദർ, ലയൺ സുന്ദരൻ പിള്ള, ലയൺ അഡ്വ. ജി. സുരേന്ദ്രൻ, ലയൺ ആർ. രവികുമാർ, ലയൺ ഡോ. പി.കെ. രവീന്ദ്രനാഥ് എന്നിവരെ ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി. രാജേന്ദ്രനും ഡിസ്ട്രിക്ട് ചെയർമാൻ എ.കെ. ഷാനവാസും ചേർന്ന് പൊന്നാട അണിയിച്ചു.