കാട്ടാക്കട:എൻ.എസ്.എസ് കരയോഗം കാട്ടാക്കട താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നത്തുപത്മനാഭന്റെ 50ാം ചരമവാർഷികം ആചരിച്ചു.കരയോഗം ആസ്ഥാനങ്ങളിൽ ഭദ്രദീപം തെളിയിക്കൽ,പുഷ്പാർച്ചന,ഭക്തിഗാനാലാപനം,ഉപവാസം,കഞ്ഞിവീഴ്ത്ത് എന്നിവ നടത്തി.
യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഡി.ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.പൂവച്ചൽ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പൂവച്ചൽഅംമ്പലം ജംഷനിൽ കരയോഗം പ്രസിഡന്റ് എ.സുകുമാരൻ നായർ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രതിനിധി സഭാമെമ്പർ എം.രാജഗോപാലൻ നായർ,കരയോഗം സെക്രട്ടറി എം.എസ്.രാകേഷ്,വി.വി.നിമേഷ്,സി.പി.ഉണ്ണികൃഷ്ണൻ,വിക്രമൻ നായർ,ബി.മോഹനൻ,സി.ഭാസക്കരൻ നായർ,ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
കൊക്കോട്ടേല എൻ.എസ്.എസ് കരയോഗത്തിൽ നടത്തിയ ദിനാചരണം കരയോഗം പ്രസിഡന്റ് സൽസുധൻ നായർ ഉദ്ഘടനം ചെയ്തു.വനിതാസമാജം,വനിതാ സഘം ഭാരവാഹികളും പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ ... ആര്യനാട് പഴയ തെരുവ് എൻ.എസ്.എസ് കരയോഗം മന്നത്ത് പത്മനാഭന്റെ ചരമദിനത്തോടനുബന്ധിച്ച് ആര്യാനാട് കമ്മ്യൂണിറ്റ് സെന്ററിൽ ഡോ.ജീവ റോളി പോൾ രോഗികൾക്ക് കഞ്ഞിവിതരണം ചെയ്യുന്നു