ചേരപ്പള്ളി : പറണ്ടോട് കിളിയന്നൂർ തമ്പുരാൻ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകം ഉത്സവവും മാർച്ച് 4 മുതൽ 8 വരെ ക്ഷേത്ര ചടങ്ങുകളോടും കലാപരിപാടികളോടും ആഘോഷിക്കും. 4 ന് രാവിലെ 10 ന് പൊങ്കാല, 12.30 ന് അന്നദാനം, 5.30 ന് സായാഹ്ന ഭക്ഷണം, 5.45 ന് വിദ്യാ ഗോപാല മന്ത്രാർച്ചന, 6.45 ന് സഹസ്രദീപം, 7 ന് കുളപ്പട യോഗ ക്ഷേമ സമിതി നയിക്കുന്ന തിരുവാതിര നൃത്തം.
5 ന് വൈകിട്ട് 5.15 ന് സായാഹ്ന ഭക്ഷണം, 5.30 ന് ഐശ്വര്യപൂജ, 6.45 ന് സഹസ്രദീപം, 8 ന് വിശേഷാൽ പൂജകൾ, 8.45 ന് ശ്രീലക്ഷ്മി ഓർക്കെസ്ട്രയുടെ ട്രാക്ക് ഗാനമേളയും ഫ്യൂഷനും, 6 ന് വൈകിട്ട് 5.15 ന് സായാഹ്ന ഭക്ഷണം, 5.30 ന് നാരങ്ങാവിളക്ക് പൂജ, രാത്രി 9 ന് മാന്ത്രിക സന്ധ്യ, 7 ന് രാത്രി 9 ന് കോമഡി ഷോ, 7 ന് പ്രഭാത ഭക്ഷണം, 7.30 ന് കലശപൂജ 8 ന് വിശേഷാൽ പൂജകൾ, 9 ന് വിശേഷാൽ ആയില്യ ഊട്ട്, 12.30 ന് അന്നദാനം, 5.15 ന് ഘോഷയാത്ര, രാത്രി 8 ന് താലപ്പൊലി, ഉരുൾ, പിടിപ്പണം വാരൽ. ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ പോറ്റി കാർമ്മികത്വം വഹിക്കും.