വർക്കല: ദുബായിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട വർക്കല ചെറുന്നിയൂർ സ്വദേശി ലിപുസുരേന്ദ്രന്റെ കുടുംബത്തിന് സഹായഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രവർത്തകർ രംഗത്തെത്തി. വേൾഡ് മലയാളി കൗൺസിൽ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ലിപു സുരേന്ദ്രന്റെ ഭാര്യ ഹേനയ്ക്ക് കൗൺസിൽ മുൻ ചെയർമാൻ ജലാലുദ്ദീൻ കൈമാറി. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ അജി എസ്.ആർ.എം, ശിവഗിരി എസ്.എൻ.കോളേജ് പി.ടി.എ പ്രസിഡന്റ് ജി. ശിവകുമാർ, വർക്കല കഹാർ, വേൾഡ് കൗൺസിൽ അംഗങ്ങളായ നൗഷാദ് മുഹമ്മദ്, ശ്രീലാൽ ഭാസ്ക്കർ, നിപുവേരേറ്റിൽ, ഡോ. ജെറോം വർഗീസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.