വർക്കല: റോഡിൽവീണ മരം മുറിച്ചു മാറ്റുന്നതിനിടെ വർക്കല ഫയർഫോഴ്സ് ജീവനക്കാരനായ റിയാസ്ഖാൻ (38) പരിക്കേറ്റു. ഇന്നലെ രാവിലെ 10 മണിയോടെ വർക്കല കോടതി വളപ്പിന് സമീപത്താണ് സംഭവം. ശക്തമായ കാറ്രിൽ റോഡിലേക്കുവീണ അക്കേഷ്യമരം മുറിച്ചു മാറ്റുന്നതിനായി സമീപത്തെ മതിലിനു മുകളിൽ കയറിനിന്ന് മുറിച്ചു മാറ്റുന്നതിനിടെയാണ് പരിക്കേറ്റത്. ഇടതുകാലിന് പരിക്കേറ്റ ഇയാളെ വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.