വെള്ളറട:താഴെക്കര ശ്രീ ഭദ്രകാളി ദേവിക്ഷേത്രത്തിൽ കാളിയൂട്ട് മഹോത്സവം ഇന്ന് മുതൽ മാർച്ച് 3 വരെ നടക്കും.ഉത്സവ ദിവസങ്ങളിൽ രാവിലെ 5ന് മഹാഗണപതിഹോമം,7ന് പ്രഭാത പൂജ,12ന് പൂജ,1ന് അന്നദാനം,രാത്രി 11. 30ന് ഭദ്രകാളിപ്പാട്ട്,​വിളക്കുകെട്ട് എഴുന്നള്ളിപ്പ്,ഇന്ന് വൈകിട്ട് 4ന് കൊടിമരഘോഷയാത്ര,രാത്രി 11.40നും 12നും മദ്ധ്യേ തൃക്കൊടിയേറ്റ്.നാളെ വൈകിട്ട് 7.30ന് സാംസ്കാരിക സമ്മേളനം,വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.15ന് മത പ്രഭാഷണം,7.30ന് കാവ്യാർച്ചന,രാത്രി 8.30ന് ബാലെ.ശനി ഉച്ചയ്ക്ക് 1.15ന് മതപ്രഭാഷണം,വൈകിട്ട് 6ന് സമൂഹ നീരാഞ്ജനം,രാത്രി 7.30ന് ഭജന,8.30ന് ഗോകുലസന്ധ്യ,മാർച്ച് 1ന് വൈകിട്ട് 7ന് പുഷ്പാഭിഷേകം,7.30ന് ഫ്യൂഷൻ.രണ്ടിന് ഉച്ചയ്ക്ക് 1.15ന് മതപ്രഭാഷണം,രാത്രി 7.30ന് വിൽപ്പാട്ട്,3ന് രാവിലെ 7.30ന് ഉരുൾ നേർച്ച,​9.30ന് പൊങ്കാല,8.30ന് ആത്മീയ പ്രഭാഷണം,12.05ന് പൊങ്കാല നിവേദ്യം,വൈകിട്ട് 4ന് കുത്തിയോട്ടം,​താലപ്പൊലി,​ വൈകിട്ട് 6ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും,​രാത്രി 12ന് മംഗള ഗുരുസി.