കിളിമാനൂർ:മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ 2018-20 ബാച്ചിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് അഡ്വ.വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്,മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ,സർക്കിൾ ഇൻസ്പെക്ടർ അജി.ജി.നാഥ്,സബ് ഇൻസ്പെക്ടർ അനിൽകുമാർ,സ്കൂൾ മാനേജർ എസ്.അജൈന്ദ്രകുമാർ,വി.സുദർശന ബാബു,സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പി.ടി.എ പ്രസിഡന്റ് ജി.സുനിൽ കുമാർ,സ്കൂൾ പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ,വൈസ് പ്രസിഡന്റ് സന്തോഷ്,പൊലീസ് ട്രെയിനർമാരായ ബിനു,സിന്ധു,അദ്ധ്യാപകരായ സുനിൽ രാജ്,ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.