നെടുമങ്ങാട്:ടൗൺ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പേരുമല ജഹ്ഫർ സാദിക് വലിയുള്ളാഹിയുടെ ആണ്ട് നേർച്ചയ്ക്ക് തുടക്കമായി.എ.എ.റഷീദിന്റെ അദ്ധ്യക്ഷതയിൽ ചീഫ് ഇമാം അൽ ഉസ്താദ് ആബിദ് മൗലവി അൽ ഖാദി ഉദ്ഘാടനം ചെയ്തു.ചുള്ളാളം ഈസാ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.പനവൂർ നവാസ് മന്നാനി വിജ്ഞാന സദസിന് നേതൃത്വം നൽകി.ഇന്ന് മുഹമ്മദ് മീരാൻ മൗലവി അൽഫലാഹി പ്രഭാഷണം നടത്തും.27ന് രാവിലെ 9ന് ഉസ്താദ് സിദ്ധിഖ്‌ അഹ്സനിയുടെ നേതൃത്വത്തിൽ ഉദ്ബോധന ദു: ആസമ്മേളനം.അൽ ഉസ്താദ് ഏരൂർ ഷെയ് ഹുന ഷംഷുദ്ദീൻ മദനി അൽ ഖാദിരിയ സംസാരിക്കും.അന്നദാനത്തോടെ ആണ്ട് നേർച്ച സമാപിക്കും.