നെടുമങ്ങാട് :ജോയിന്റ് കൗൺസിൽ നെടുമങ്ങാട് മേഖലാ സമ്മേളനം എം.എൻ.വി.ജി അടിയോടി നഗറിൽ (നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ) ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ ജി. മോട്ടിലാൽ ഉദ്ഘാടനം ചെയ്തു. ജി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ബിൻജു ജാൻ അനുശോചന പ്രമേയവും നജുമുദ്ദീൻ രക്തസാക്ഷി പ്രമേയവും മേഖല സെക്രട്ടറി ജെ.പി. അഭിലാഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ബ്രൂസ് ഖാൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സുരകുമാർ, ആര്യനാട് മുരളി, സജീവ്. ആർ.എസ് എന്നിവർ സംസാരിച്ചു. സുരേഷ് കുമാർ സ്വാഗതവും ഷിബു. ജെ.കെ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അഭിലാഷ് കുമാർ ജെ.പി (സെക്രട്ടറി), സരിത. ജി.എസ് (പ്രസിഡന്റ്), ബ്രൂസ് ഖാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.