വിഴിഞ്ഞം:കോട്ടുകാൽ ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തേക്കുള്ള വികസന സെമിനാർ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തംഗം അഡ്വ.എസ്.കെ.പ്രീജ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു.ടി.എസ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴേസൺ ജെ.കൊച്ചുത്രേസ്യ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിചന്ദ്രൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ചന്ദ്രലേഖ,വട്ടവിള വിജയകുമാർ,എൻ.ബിനു,ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.