നെടുമങ്ങാട് :സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിൽ സംസ്ഥാന സർക്കാർ അനുവദിച്ച 6.5 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന മൂന്നാംനിലയുടെയും വർക്ക്ഷോപ്പ് മന്ദിരത്തിന്റെയും ശിലാസ്ഥാപനം മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു.62 ലക്ഷം രൂപയാണ് വർക്ക്ഷോപ്പ് മന്ദിര നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.ലാംഗ്വേജ് ലാബ് ഉദ്ഘാടനവും നടന്നു.സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടൂർപ്രകാശ് എം.പി മുഖ്യതിഥിയായി.നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ.സുരേഷ്‌കുമാർ,പി.ഹരികേശൻ നായർ തുടങ്ങിയവർ സംസാരിച്ചു.