കല്ലമ്പലം :മഴക്കെടുതിയിൽ വീട് പൂർണ്ണമായും നശിച്ച കരവാരം മുല്ലമംഗലം പൊയ്കവിള വീട്ടിൽ ചന്ദ്രികയ്ക്ക് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആറു ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ചു നൽകുന്ന പുതിയ വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 11ന് കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.ആനാവൂർ നാഗപ്പൻ,ബി.സത്യൻ എം.എൽ.എ,കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ,വർക്കല ഏരിയാ സെക്രട്ടറി ശ്രീകുമാർ.ജി തുടങ്ങിയവർ പങ്കെടുക്കും.