നെടുമങ്ങാട്:നെടുമങ്ങാട് നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭ പടിക്കൽ ധർണ നടത്തി.മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ ടി. അർജുനന്റെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എൻ.ബാജി,നെട്ടിറച്ചിറ ജയൻ,കൗൺസിലർ വട്ടപ്പാറ ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ,കൗൺസിലർ കെ.ജെ.ബിനു,കരുപ്പൂര് സതീഷ്, അഡ്വ.മഹേഷ് ചന്ദ്രൻ,എൻ.ഫാത്തിമ,ഒ.എസ്.ഷീല തുടങ്ങിയവർ പ്രസംഗിച്ചു.