തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ അപക്‌സ് ട്രോമ കെയർ ആൻഡ് ട്രെയിനിംഗ് സെന്റർ ഏപ്രിൽ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടന്ന ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും കീഴിലുള്ള എല്ലാ ഡോക്ടർമാർ,നഴ്സുമാർ,പാരമെഡിക്കൽ ജീവനക്കാർ എന്നിവർക്കെല്ലാം ഈ സെന്ററിലൂടെ പരിശീലനം നൽകും.തിരുവനന്തപുരം ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള 700 നഴ്സുമാർക്കാണ് ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.എ.റംലബീവി,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.അജയകുമാർ,മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദ്,ട്രോമ കെയർ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.വിശ്വനാഥൻ,ടാറ്റ് കെയർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.