നെടുമങ്ങാട്: ചുള്ളിമാനൂർ കഴക്കുന്ന് ശ്രീആയിരവില്ലി ക്ഷേത്രത്തിൽ ഒമ്പതാം പ്രതിഷ്ഠാ വാർഷികവും ദേശീയ മകയിര മഹോത്സവവും 27 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് സെക്രട്ടറി വിജേഷ് കഴക്കുന്ന് അറിയിച്ചു. 27ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് ക്ഷീരധാര, വൈകിട്ട് 3ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 6ന് സായാഹ്ന ഭക്ഷണം,7 മുതൽ തൃക്കൊടിയേറ്റ് ചടങ്ങുകൾ. 28ന് രാവിലെ 6.30ന് ഗണപതിഹോമം,8.30ന് പ്രഭാതഭക്ഷണം. 29ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,10.30ന് അരവണ മഹാനിവേദ്യം,വൈകിട്ട് 5.30ന് ഐശ്വര്യപൂജ, രാത്രി 8ന് നൃത്തസംഗീത നാടകം.1ന് രാവിലെ 6.30ന് മഹാഗണപതിഹോമം,8ന് പ്രഭാതഭക്ഷണം, മഹാമൃത്യുഞ്ജയ ഹോമം, 9ന് ക്ഷീരധാര,രാത്രി 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 2ന് രാവിലെ 6.30ന് മഹാഗണപതി ഹോമം, 9.30ന് നാഗരൂട്ട്, വൈകിട്ട് ഘോഷയാത്ര,7ന് ശത്രുസംഹാര പൂജ,3ന് രാവിലെ 6.30ന് മഹാഗണപതിഹോമം, പ്രഭാതഭക്ഷണം, 9ന് സമൂഹപൊങ്കാല, 12ന് സമൂഹസദ്യ, വൈകിട്ട് 4ന് ഉരുൾ ഘോഷയാത്ര, രാത്രി 8ന് കോമഡി ഷോ.